konnivartha.com : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റററിൽ പുതുതായി ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം 7 ന് രാവിലെ 10 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആശുപത്രിക്ക് കിടത്തി ചികിത്സ കഴിഞ്ഞ ആഗസ്റ്റ് 23 മുതൽ പ്രഖ്യാപിച്ചിരുന്നെങ്കിലും 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനായി കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുന്നതിന് ഉണ്ടായ കാലതാമസമാണ് കിടത്തി ചികിത്സ നീളാൻ ഇടയായതെന്നും എംഎൽഎ പറഞ്ഞു. ഇതിനു വേണ്ടി എൻ എച്ച് എം ന്റെ സൗകര്യങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി. എം എൽ എ ആയപ്പോൾ മുതൽ നിരന്തരമായി നടത്തിയ ഇടപെടലുകളെ അനുഭാവപൂർവ്വം പരിഗണിച്ച ആരോഗ്യ മന്ത്രിയോടുള്ള നന്ദിയും എംഎൽഎ അറിയിച്ചു. തുടർന്ന് കെട്ടിടങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 2.25 കോടി രൂപയാണ് ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്നത്. ആശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവർക്കാണ് ഏറെ പ്രയോജനം ചെയ്യുക…
Read More