വേവ്സ് ആനിമേഷൻ ബസാറിനും ഇന്ത്യാജോയ് എട്ടാം പതിപ്പിനും ഹൈദരാബാദില്‍ തുടക്കം

  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയുടെ (ഐഐസിടി) മേഖലാ കേന്ദ്രം ഹൈദരാബാദിൽ ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പ്രഖ്യാപിച്ചു. ഗെയിമിങ്, ആനിമേഷൻ, ഡിജിറ്റൽ വിനോദ വ്യവസായങ്ങളുടെ വളർച്ചയെ ഈ കേന്ദ്രം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ ഹൈടെക്സ് എച്ച്ഐസിസിയിൽ വേവ്സ് ആനിമേഷൻ ബസാറും ഇന്ത്യാജോയ് 2025 എട്ടാം പതിപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ആദ്യമായി സര്‍ഗാത്മക സാങ്കേതിക വിദ്യ അധിഷ്ഠിതമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഇതിൻ്റെ ഒരു കാമ്പസ് ഹൈദരാബാദില്‍ വൈകാതെ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. തെലുങ്ക് സിനിമാ വ്യവസായത്തിൻ്റെ സംഭാവനകളെയും ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് (എവിജിസി) മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ തെലങ്കാന സർക്കാർ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ച ശ്രീ സഞ്ജയ് ജാജു രാജ്യത്തെ എവിജിസി…

Read More