കോന്നി: കേരളം ഭരിക്കുന്നവർ വിശ്വാസികൾക്കെതിരാണെന്നും കെ സുരേന്ദ്രൻ എന്നും വിശ്വാസികൾക്കൊപ്പമാണെന്നും പ്രശസ്ത സിനിമാ താരം ദേവൻ. കോന്നി നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ ഡി എ പരിപാടികളിൽ ശ്രദ്ധിക്കപ്പെടേണ്ട ഒന്ന് സ്ത്രീകളുടെ സാന്നിധ്യമാണ്. പ്രായ ഭേദമന്യേ സ്ത്രീകൾ ബി ജെ പിക്കൊപ്പം കേരളത്തിൽ അണിനിരക്കുകയാണ്. രാജ്യത്തിന്റെ ഭാവി ബി ജെ പി യുടെ കരങ്ങളിൽ സുരക്ഷിതമാണെന്ന സന്ദേശമാണ് ഇത് നൽകുന്നത്. കോന്നി മണ്ഡലത്തിലെ ജനങ്ങൾ ഭാഗ്യമുള്ളവരാണെന്നും അവർക്കു ഭാരതം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ തന്നെ സ്ഥാനാർഥിയായി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു,
Read More