സജു വർഗീസിന്‍റെ (56) സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച്ച(17-06-24) നടക്കും

  konnivartha.com: കുവൈറ്റിലെ ആറു നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരണമടഞ്ഞ പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നിശ്ശേരിയിൽ സജു വർഗീസിന്റെ (56) സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച്ച(17-06-24) നടക്കും മൃതശരീരം രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 1മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് അദിവന്ദ്യ . ജോസഫ് മാർ ബർണബാസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം അട്ടച്ചാക്കൽ മാർത്തോമ്മാ പള്ളിയിൽ അടക്കം ചെയ്യും . പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻറെ മൃതദേഹം വെള്ളിയാഴ്ച( ഇന്ന് )വൈകിട്ട് സംസ്കരിക്കും. ശനിയാഴ്ചയാണ് പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായരുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മന്റെ മൃതദേഹം സംസ്കരിക്കുക. ചൊവ്വാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശി മാത്യു തോമസിന്റെ (ബിജു-53) സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.…

Read More