അച്ചൻകോവിലാറിൽ കൂടി ഒഴുകിവന്ന ഒരു ആനയുടെ ജഡം കണ്ടെത്തി

നദിയിലൂടെ ചത്ത് ഒഴുകി വന്ന ഒരാനയെ വനം വകുപ്പ് കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ അച്ചന്‍ കോവില്‍ നദിയിലൂടെ ചത്ത് ഒഴുകി വന്ന മൂന്നാനകളില്‍ ഒരു ആനയെ വനം വകുപ്പ് രാത്രിയോടെ കണ്ടെത്തിയതായി വന പാലകര്‍ കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു പറഞ്ഞു  . കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അര്‍ത്തകണ്ടന്‍ മൂഴി കടവിന് സമീപം തിട്ടയോട് ചേര്‍ന്ന് പടപ്പിന് ഉള്ളില്‍ ആണ് ചരിഞ്ഞ ഒരാനയെ കണ്ടെത്തിയത് .രാത്രി ആയതോടെ വനം വകുപ്പ് പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തി തുടര്‍ നടപടികള്‍ നാളെ രാവിലെ നടക്കും . ഒരു കൊമ്പന്‍ ആനയും രണ്ടു കുട്ടിയാനകളും ആണ് അച്ചന്‍ കോവില്‍ നദിയിലൂടെ രാവിലെ ഒഴുകി വന്നത് . നദിയില്‍ രാവിലെ വെള്ളം പൊങ്ങിയതോടെ ആണ് ആനകള്‍ ചരിഞ്ഞ നിലയില്‍ ഒഴുകി എത്തിയത് . കല്ലേലി…

Read More