ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് 10 അംഗങ്ങളെയാണ് ആസൂത്രണ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്. ഒരു പട്ടികജാതി സ്ത്രീ, ഒരു പട്ടികജാതി അംഗം, നാലുവീതം സ്ത്രീ-പുരുഷ അംഗങ്ങള്‍ എന്നിവരെയാണു തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജി പി രാജപ്പന്‍, വി.ടി അജോമോന്‍, ലേഖാ സുരേഷ്, സി.കെ ലതാകുമാരി, സാറാ തോമസ്, ബീനപ്രഭ, ആര്‍.അജയകുമാര്‍, ജിജി മാത്യു, സി.കൃഷ്ണകുമാര്‍, ജോര്‍ജ് ഏബ്രഹാം എന്നിവരെയാണു തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍…

Read More