പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണം ചെയ്തു

  konnivartha.com: പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം തലമുറകൾക്ക് നൽകുന്ന സംഭാവനയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ആയുർവേദം ലോകത്തിന്റെ മുന്നിൽ സവിശേഷമായി അടയാളപ്പെടുത്തിയെങ്കിലും ഗവേഷണത്തിന്റെ കാര്യത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇത് മുന്നിൽ കണ്ടാണ് 400 കോടി അനുവദിച്ച് കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ, താളിയോല, ഔഷധസസ്യ ജൈവവൈവിധ്യം, ആയുർവേദത്തിന്റെ വൈവിധ്യമാർന്ന തത്വങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഇടവുമുണ്ട്. വിദേശ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ ഗവേഷണം നടത്തുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ കാലഘട്ടത്തിൽ ആയുഷ് രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ആയുഷ് മേഖലയിൽ…

Read More