കുടുംബശ്രീ നവജ്യോതി രംഗശ്രീ കലാജാഥയ്ക്ക് തുടക്കമായി

  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക് അടൂരില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെയും വികസനങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ട് കരിവള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച സംഗീതശില്‍പ്പം, റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച കേരളവര്‍ത്തമാനം നാടകം എന്നിവ അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ അവതരിപ്പിച്ചാണ് കലാജാഥയ്ക്ക് തുടക്കം കുറിച്ചത്. നിപ്പയേയും കൊറോണയേയും ഫലപ്രദമായി പ്രതിരോധിച്ചതുവഴി സംസ്ഥാനം കൈവരിച്ച മുന്നേറ്റം, വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ സന്ദേശമാണ് കലാജാഥയിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നത്. ഉഷ തോമസ്, സുധ സുരേന്ദ്രന്‍, ഷേര്‍ളി ഷൈജു, ടി.പി. ഹേമലത, അംബിക അനില്‍, ആര്‍. അമ്മുപ്രിയ, ആര്‍ച്ച അനില്‍, വത്സല പ്രസന്നന്‍, എം.ജെ. ഏലിക്കുട്ടി, എ.ഡി. പൊന്നമ്മ, അംബിക രാജന്‍ അടൂര്‍ എന്നിവരാണ് കലാജാഥയില്‍ അണിനിരക്കുന്നത്. അടൂര്‍, പഴകുളം, കടമ്പനാട്, ഏനാത്ത്, കൊടുമണ്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച കലാജാഥ…

Read More