പത്തനംതിട്ട നഗരസഭ വികസന സദസ് മന്ത്രി ഉദ്ഘാടനം ചെയ്തു

  ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുന്ന വികസനം നടന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ വികസന സദസിന്റെ ഉദ്ഘാടനം അബാന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തിലായി. പത്തനംതിട്ട റിങ് റോഡ് സ്മാര്‍ട്ടായി. 50 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പത്തനംതിട്ട സ്റ്റേഡിയം ജനുവരിയില്‍ നാടിന് സമര്‍പ്പിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 കോടി രൂപയുടെ വികസന പ്രവൃത്തി പുരോഗമിക്കുന്നു. പുതിയ നഴ്‌സിംഗ് കോളജ് നിര്‍മിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം ഉണ്ടായി. പുതിയ നിരവധി ഓഫീസ് കെട്ടിടങ്ങള്‍ യഥാര്‍ത്ഥ്യമായി. ഭക്ഷ്യ സുരക്ഷാ ലാബ് ഉടന്‍ നാടിനു സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ജനകീയമായ ഇടപെടലാണ് സര്‍ക്കാരിന്റേത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 500ല്‍ നിന്നും ആയിരം രൂപയിലേക്ക് ഉയര്‍ത്തണം എന്നതായിരുന്നു 2016 ല്‍ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാല്‍…

Read More