കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ന് ഒപ്പം ചേർന്ന ഇളകൊള്ളൂർ ഡിവിഷൻ കോൺഗ്രസ് ജനപ്രതിനിധി ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതപ്പെടുത്തണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഹര്‍ജി നല്‍കി . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ നേതൃത്വം നല്‍കിയ പാർട്ടി വിപ്പ് ലംഘിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംവി അമ്പിളിക്ക് എതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്പിക്കുന്നതിലേക്ക് ആണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നല്‍കിയത് . കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ…
Read More