അരുവാപ്പുലം ഫാർമേഴ്സ് ബാങ്കില്‍ ഈസ്റ്റർ വിപണന കേന്ദ്രം 28 നു തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സഹകരണ വകുപ്പിന്‍റെ സഹായത്തോടെ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിൽ ഈസ്റ്റർ വിപണന കേന്ദ്രം മാർച്ച് 28 മുതൽ ആരംഭിക്കുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഒരു കുടുംബത്തിന് ആവശ്യമായ ഗുണനിലവാരമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്സിഡി നിരക്കിൽ ഇവിടെ നിന്നും ലഭിക്കും. ബാങ്ക്പ്രസിഡന്‍റ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്, വിജയ വിൽസൺ,എം കെ .പ്രഭാകരൻ, നസീർകെ പി , മാത്യു വർഗ്ഗീസ്, അനിത എസ്സ് കുമാർ, പി വി .ബിജു, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.

Read More