പ്രത്യാശയുടെ വാതില്‍ തുറക്കണം : വകയാറിലെ ശശിയ്ക്കു വീട്ടില്‍ കയറുവാന്‍ “വഴി” വേണം മനോജ് പുളിവേലിൽ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ തെരുവിലൂടെ ഒരുദിവസം പോലും മുടങ്ങാതെ പാചക വാതക സിലിണ്ടര്‍ കയറ്റി സൈക്കിൾ ചവിട്ടിപ്പോകുന്ന ശശിയുടെ ജീവിതയാത്ര മുപ്പതാണ്ട് പിന്നിടുന്നു.ഇങ്ങനെ പല വീടുകളിലും പാചക വാതക കുറ്റി എത്തിക്കുന്ന ശശിയുടെ വീട്ടിലേക്ക് ഉള്ള വഴി സൌകര്യം വിപുലമാക്കി കൊടുക്കാന്‍ പ്രദേശ വാസികള്‍ മനസ്സ് വെക്കണം വകയാർ മണിമല പടിഞ്ഞാറ്റേതിൽ എൻ.കെ.ശശി എന്ന അറുപത്തിമൂന്നുകാരൻ കോന്നിയ്ക്ക് സുപരിചിതനാണ്. ഇദ്ദേഹം തന്‍റെ സൈക്കിൾ ചവിട്ടുന്നതിനാൽ മുടക്കം കൂടാതെ വീടുകളിൽ പാചകവാതകം എത്തുന്നതിനാൽ അടുപ്പുകൾ കൃത്യമായി പുകയുന്നുണ്ട്. കോന്നിയിൽ റീജിയണൽ ബാങ്കിന്‍റെ അധീനതയിൽ ഗ്യാസ് ഏജൻസി പ്രവർത്തനം തുടങ്ങിയ സമയത്ത് ഉപഭോക്താക്കൾക്ക് സിലിണ്ടർവീട്ടില്‍ എത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു . ശശി തന്‍റെ സൈക്കിളിൽ ആദ്യം മൂന്നുകാലി സിലിണ്ടർ കയറ്റി…
Read More