പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറപ്പെടുവിച്ചു. പാകിസ്ഥാനിൽ നിന്ന് നേരിട്ടോ മറ്റേതെങ്കിലും വ്യാപാര മാർഗ്ഗങ്ങളിലൂടെയോ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നത് ഇത് പ്രകാരം നിരോധിക്കപ്പെടും. 2025 മെയ് 2-ന് പുറത്തിറക്കിയ വിജ്ഞാപന നമ്പർ 06/2025-26 പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വന്നു. FTP 2023-ൽ ഒരു പുതിയ ഖണ്ഡികയായി 2.20A കൂട്ടിച്ചേർത്തിട്ടുണ്ട് : “പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും സ്വതന്ത്രമായി ഇറക്കുമതി ചെയ്യാൻ കഴിയുന്നതോ അല്ലാത്തതോ ആയവ ഉൾപ്പെടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഉടനടി പ്രാബല്യത്തോടെ നിരോധിച്ചു. ദേശസുരക്ഷയുടെയും…
Read More