അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം അയ്യപ്പന്മാരുടെ വിശപ്പകറ്റി ദേവസ്വം ബോര്‍ഡിന്റെ സൗജന്യ അന്നദാന വിതരണം ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സൗജന്യ അന്നദാന വിതരണം നടത്തുന്നു. സന്നിധാനത്ത് രാവിലെ 5.30 മുതല്‍ 11.30 വരെ പ്രഭാത ഭക്ഷണമായ ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് നല്‍കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് നട അടയ്ക്കുന്നതുവരെ പുലാവും സാലട്, അച്ചാര്‍ എന്നീ കറികളും വിതരണം നടത്തുന്നു. വൈകിട്ട് 4.30 മുതല്‍ രാത്രി നട അടയ്ക്കുന്നതുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയാണ് നല്‍കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണ വിതരണം. ഭക്ഷണം കഴിക്കുന്ന ആളുകളുടെ ശാരീരിക അകലം ഉറപ്പാക്കുന്നതിന് ഇരിപ്പിടങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. യഥാസമയം ശുചീകരണം ഉള്‍പ്പെടെ നടത്തിവരുന്നു. സന്നിധാനത്തെ മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തില്‍ ഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനുമായി നിലവില്‍ ദേവസ്വം ജീവനക്കാരും…
Read More