കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപ്പുതറ ഗ്രാമപ്പഞ്ചായത്തിന്റെ വൃത്തിയ്‌ക്കൊപ്പം സുരക്ഷയും ഇനി ഹരിതകര്‍മ്മസേനയുടെ ‘ചുമതല’ യിലാണ്. പാഴ്വസ്തുക്കളുടെ ശേഖരണം ഉള്‍പ്പടെയുള്ള മാലിന്യ പരിപാലനം നിര്‍വ്വഹി ക്കുന്നതിനൊപ്പം ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി കഴുകി ഉപയോഗിക്കാവുന്ന നല്ല കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടി തുടങ്ങിയിരിക്കുകയാണ് ഇവിടുത്തെ ഹരിതകര്‍മ്മ സേന. യാദൃശ്ചികമായാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാസ്‌ക് നിര്‍മ്മാണം തുടങ്ങിയത്.കോവിഡ് ലോക്ക് ഡൗണില്‍ വാതില്‍പ്പടി ശേഖരണം നിലച്ച് വരുമാനം പ്രതിസന്ധിയിലായപ്പോഴാണ് ഉപ്പുതറയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മറ്റ് വഴികള്‍ തേടിയതും മാസ്‌കിലെത്തിയതും. എട്ടുപേരുള്‍പ്പെട്ട യൂണിറ്റാണ് തുടങ്ങിയത്. വീടുകളില്‍ പോയി പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നൂതന സംരംഭം ചര്‍ച്ചയായത്. വിഇഒ ജയസൂര്യനാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. മേച്ചേരിക്കട ബൈപാസില്‍ പഞ്ചായത്ത് കെട്ടിടം വിട്ടു നല്‍കി പഞ്ചായത്ത് കൂടെ നിന്നു. തയ്യല്‍ അറിയാമായിരുന്നതിനാല്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. വീട്ടിലുണ്ടായിരുന്ന അഞ്ച് തയ്യല്‍…
Read More