മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് റാന്നി താലൂക്കില്‍ വിതരണം ചെയ്തത് 5.20 കോടി രൂപ

  #കോന്നിവാര്‍ത്ത : ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ റാന്നി താലൂക്ക് പരിധിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 5.20 കോടി രൂപ. 2016-2017 കാലയളവില്‍ 1276 ഗുണഭോക്താക്കള്‍ക്ക് 1,55,50,000 രൂപയും 2017-2018 കാലയളവില്‍ 947 ഗുണഭോക്താക്കള്‍ക്ക് 1,31,91,000 രൂപയും 2018-2019 കാലയളവില്‍ 1269 ഗുണഭോക്താക്കള്‍ക്ക് 1,56,30,000 രൂപയും 2019- 2020 കാലയളവില്‍ 350 ഗുണഭോക്താക്കള്‍ക്ക് 76,32,000 രൂപയും ഉള്‍പ്പെടെ ആകെ 5,20,03,000 രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. ഇതുകൂടാതെ 2017-2018 കാലയളവില്‍ പ്രകൃതിക്ഷോഭംമൂലം വീടുകള്‍ക്ക് ഭാഗിക നഷ്ടം സംഭവിച്ച 86 ഗുണഭോക്താക്കള്‍ക്ക് നാശനഷ്ടത്തിന്റെ തോത് അനുസരിച്ച് ധനസഹായം നല്‍കി. 2018-2019 കാലയളവില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 139 ഗുണഭോക്താക്കള്‍ക്കും 2019-2020 കാലയളവില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 148 ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കി. 2018…

Read More