അടൂര്‍-മണ്ണടി റോഡ് ഉദ്ഘാടനം (31) അടൂര്‍ നിയോജകമണ്ഡലത്തിലെ നവീകരിച്ച അടൂര്‍-മണ്ണടി റോഡ് (31) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മണ്ണടി മുടിപ്പുര ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫലകം അനാച്ഛാദനം ചെയ്യും. തിരുമൂലപുരം- കറ്റോട് റോഡ് ഉദ്ഘാടനം (31) തിരുവല്ല നിയോജകമണ്ഡലത്തിലെ നവീകരിച്ച തിരുമൂലപുരം- കറ്റോട് റോഡ് (31) വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. തിരുമൂലപുരത്തു നടക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്യും.
Read More