കോന്നി വാര്‍ത്ത : സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പാക്കുന്ന പമ്പാനദീതീര ജൈവ വൈവിധ്യപുനരുജ്ജീവനം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 27ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. 2018 ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ, പമ്പാനദിയുടെ ഇരുകരകളിലുമായി നഷ്ടപ്പെട്ടുപോയ ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനത്തിനായി കേരള സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പാക്കുന്ന പദ്ധതിയാണ് പമ്പാനദീതീര ജൈവവൈവിധ്യ പൂനരുജ്ജീവനം പദ്ധതി. 10 ഗ്രാമപഞ്ചായത്തുകളിലായി ആകെ 92.95 കിലോമീറ്റർ വിസ്തൃതിയിൽ തനതായിട്ടുള്ളതും, വംശനാശഭീഷണി നേരിടുന്നവയുമുൾപ്പടെ 94 ഇനത്തിൽപ്പെട്ട സസ്യങ്ങളുടെ തൈകൾ, നഴ്സറികളിലൂടെ വികസിപ്പിച്ച്, പമ്പാനദീതീരത്ത് വെച്ചുപിടിപ്പിക്കുന്നതിലൂടെ, നദീതീരത്തെ ജൈവ-ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. കൂടാതെ നദീയോര ജൈവവൈവിധ്യത്തിൽ നിന്നും പ്രദേശവാസികൾക്ക് ജീവനോപാധിയ്ക്കുള്ള സാങ്കേതിക പരിശീലനവും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. പ്രളയത്തെ തുടർന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മേൽനോട്ടത്തിൽ നടത്തിയ ശാസ്ത്രീയ…
Read More