കോന്നി മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് ഏപ്രിൽ 24 തിങ്കളാഴ്ച 10 മണിക്ക് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

  konnivartha.com :കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ അക്കാദമിക്ക് ബ്ലോക്ക് ഏപ്രിൽ 24 തിങ്കളാഴ്ച 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയും, ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യരും അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സ്വാഗതം ആശംസിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു റിപ്പോർട്ട് അവതരിപ്പിക്കും.ആൻറോ ആൻറണി എം.പി., എം.എല്‍.എ.മാരായ മാത്യു.റ്റി.തോമസ്, പ്രമോദ് നാരായണൻ, അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഓമല്ലൂർ ശങ്കരൻ , ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ് തുടങ്ങിയവർ…

Read More