മദ്യം മടുത്ത് സിന്തറ്റിക് മയക്കുമരുന്നിലേക്ക് വ്യതിചലിക്കുന്ന പുതുതലമുറ നാടിനും വീടിനും വെല്ലുവിളി : ജിതേഷ്ജി

  konnivartha.com: കേരളത്തിലെ ന്യൂ ജനറേഷനിലെ ലഹരി ഉപഭോക്താക്കളിൽ ഭൂരിഭാഗവും മദ്യത്തെ ഉപേക്ഷിച്ച് എം ഡി എം എ പോലെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് തിരിയുന്നതായാണ് കാമ്പസുകളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് അഡ്വ: ജിതേഷ്ജി അഭിപ്രായപ്പെട്ടു. ബാറുകളിലെത്തുന്നവരിൽ ബഹു ഭൂരിപക്ഷവും മുപ്പത് വയസ്സിനു മുകളിലോട്ടുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെയും തിരിച്ചറിവിന്റെയും നിശബ്ദകൊലയാളിയായ മയക്കുമരുന്നിന്റെ വലയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കണമെങ്കിൽ എക്സൈസ് വകുപ്പ് ന്യൂ ജനറേഷന്റെ മാറുന്ന ശീലങ്ങളെകുറിച്ചും അഭിരുചികളേക്കുറിച്ചും ആഴത്തിൽ പഠിച്ച് നിരന്തരം അപ്ഗ്രേയ്ഡ് ചെയ്യണമെന്നും ജിതേഷ്ജി പറഞ്ഞു. കേരള സംസ്ഥാന എക്സൈസ് വകുപ്പ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എസ് എസ് എൽ സി / പ്ലസ് ടു മെറിറ്റ് അവാർഡ് ഇവന്റും ദേശീയ വിദ്യാഭ്യാസദിനാചാരണവും പത്തനംതിട്ട വൈ എം സി എ യിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും…

Read More