ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കരുതലോടെ ശരണയാത്ര’ ബോധവത്ക്കരണ കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. കാമ്പയിന് ലോഗോ പ്രകാശനം ചെയ്താണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ശബരിമല തീര്‍ത്ഥാടനകാലത്ത് കോവിഡ് 19 വ്യാപനം തടഞ്ഞു സുരക്ഷിതവും ആരോഗ്യപൂര്‍ണവും ആക്കുന്നതിനുവേണ്ടി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്കരണ കാമ്പയിനാണ് ‘കരുതലോടെ ശരണയാത്ര’. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വളരെ ഫലപ്രദമായൊരു കാമ്പയിനായി ഇതു മാറുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കോവിഡ് രോഗബാധയില്ലാത്ത ഒരു ശബരിമല തീര്‍ഥാടനകാലം ഉറപ്പുവരുത്താന്‍ ഈ കാമ്പയിന് വഴി സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ ആശംസിച്ചു. തീര്‍ത്ഥാടനകാലത്ത് അനുവര്‍ത്തിക്കേണ്ട കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക, മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട…
Read More