വിശ്വാസത്തിന്‍റെ പതാക ഉയർന്നു; റോക്ക് ലാൻഡ് ഇടവകയുടെ അഭിമാനമായി കൊടിമരം ആശീർവദിച്ചു

ന്യൂയോര്‍ക്ക്: ഭാരതീയ പാരമ്പര്യത്തിന്റെയും  സീറോ മലബാർ സഭയുടെയും അഭിമാനം ഉയർത്തി  റോക്ക്‌ലാന്‍ഡ് വെസ്ലി ഹില്‍സിലുള്ള ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചിന്റെ കൊടിമരം ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വെഞ്ചരിച്ചു. ഇതേ തുടര്‍ന്ന് ഈമാസം 16,17,18 തീയതികളില്‍ നടക്കുന്ന വി. കന്യകാമറിയത്തിന്റെ സ്വര്ഗാരോഹണ തിരുന്നാളിന് കൊടിയേറ്റവും നടന്നു. സ്വര്‍ണ്ണ നിറത്തിലുള്ള കൊടിമരം സൂര്യ പ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് കാണാന്‍ മനോഹരമായിരുന്നു. പള്ളിയുടെ വിശാലമായ മുന്‍ ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് കൊടിമരം. കൊടിമരം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികാരിയായിരുന്ന ഫാ. റാഫേല്‍ അമ്പാടന്‍, ഇപ്പോഴത്തെ വികാരി ഫാ. സ്റ്റീഫന്‍ കണിപ്പള്ളില്‍ എന്നിവരുടെ സഹകാര്‍മികത്വത്തില്‍ ബിഷപ്പ് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷമായിരുന്നു ഇടവകയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കൊടിമരം വെഞ്ചരിപ്പ്. കൊടിമരം നമ്മുടെ വിശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബിഷപ്പ് വിശദീകരിച്ചു. ഹൈന്ദവാചാരപ്രകാരം ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നു. പിന്നീടത്…

Read More