ജനങ്ങളുടെ പരാതികൾ പരമാവധി തീർപ്പാക്കുക ലക്ഷ്യം : മന്ത്രി എം. ബി. രാജേഷ്

  konnivartha.com: പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പരമാവധി തീർപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പുതുവൽ പ്രദേശത്തെ വീടുകൾ മണിമലയാറിൻ്റെ മറുകരയിലായതിനാൽ പഞ്ചായത്തിൻ്റെ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിഷയത്തിൽ നെടുമ്പ്രം പഞ്ചായത്തിലെ വാർഡ് 13 ൽ ഉൾപ്പെട്ട 29 വീടുകൾ പഞ്ചായത്തിൻ്റ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തി പ്രദേശവാസികളുടെ ചിരകാല ആവശ്യം പരിഹരിച്ചതായി മന്ത്രി അറിയിച്ചു. ഇതിൻ്റെ ഉത്തരവ് കൈമാറിയാണ് മന്ത്രി അദാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പത്തനംതിട്ടയടക്കം 13 ജില്ലകളിലായി നടന്ന 16 അദാലത്തുകളിലൂടെ പതിനായിരകണക്കിന് പരാതികൾക്കാണ്…

Read More