konnivartha.com /പത്തനംതിട്ട : മുൻവിരോധത്താൽ വടിവാൾ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ റാന്നി പോലീസ് പിടികൂടി. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ ഇടിക്കുള കെ പുന്നൂസിന്റെ മകൻ പ്രിൻസ് കെ ജെ (33)യെയാണ് ഇന്നലെ വൈകിട്ട് വീടിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ചേത്തക്കൽ നടമംഗലത്ത് വേണുഗോപാലൻ നായരുടെ മകൻ അരവിന്ദ് വി നായർ (28) ആണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളുമാണ്. ഞായർ വൈകിട്ട് 6 മണിക്ക് റാന്നി ഗേറ്റ് ബാറിന്റെ മുൻവശം പാർക്കിങ് ഏരിയയിൽ വച്ച് പ്രിൻസ്, നേരത്തെയുള്ള വിരോധം കാരണം അരവിന്ദിനെ അസഭ്യം വിളിച്ചിരുന്നു. ഇതിന് പകരം ചോദിക്കാൻ പ്രിൻസിന്റെ വീട്ടിലേക്ക് ഇന്നലെ വെളുപ്പിന് ഒന്നരയോടെ തന്റെ കാറിൽ ബന്ധുവായ മനുമോഹനുമായി റാന്നിയിൽ നിന്നും പോകുമ്പോൾ,…
Read More