സോറോ-തീയേറ്ററിലേക്ക്

  konnivartha.com : ‘സോറോ ഒരു സ്പാനീഷ് വാക്കാണ്. കുറുക്കൻ എന്ന് അർത്ഥം. സമൂഹത്തിൽ കുറുക്കന്മാരായി ജീവിക്കുന്നവരുടെ കഥയാണ് സോറോ പറയുന്നത്. മഞ്ജു സുരേഷ് ഫിലിംസിനു വേണ്ടി സുരേഷ് സോപാനം നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഏപ്രിൽ 1-ന് റിലീസ് ചെയ്യും.   തലൈവാസൽ വിജയ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ്, മാമുക്കോയ, സുനിൽ സുഗത, വമിക സുരേഷ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.   സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണ് സോറോ. പുതിയ കാലഘട്ടത്തിലെ, ലഹരിമരുന്നുകളായ സിന്തറ്റിക് ഡ്രഗ്സിൻ്റെ ദൂഷ്യ ഫലങ്ങൾ എടുത്തുകാണിക്കുന്ന സോറോ പുതുതലമുറയിലെ യുവതീയുവാക്കളെ ബോധവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന കഥയിൽ, പല മേഖലയിലുള്ള മനുഷ്യരെ എങ്ങനെയാണ് ഡ്രഗ്സ് ബാധിക്കുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു. ഒരു ഞെട്ടലോടെയേ ഈ രംഗങ്ങൾ പ്രേഷകർക്ക് കാണാനാകു. മയക്ക്…

Read More