സംസ്ഥാന അധ്യാപക അവാർഡുകൾ 20 പേര്‍ക്ക്

  2025-ലെ സംസ്ഥാന അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാർഡിനർഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാ ക്ലാസ്സുകൾ, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ലോവർ പ്രൈമറി വിഭാഗത്തിൽ ബീന ബി. (ഗവ. എൽ.പി. സ്‌കൂൾ, പാട്ടത്തിൽ), ബിജു ജോർജ്ജ് (സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ), സെയ്ത് ഹാഷിം കെ. (വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ, കുന്നുമ്മൽ), ഉല്ലാസ് കെ. (ഗവ. മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ), വനജകുമാരി കെ.…

Read More