കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയിലെ തേക്ക് തടി ചില്ലറ വില്‍പന

  konnivartha.com: പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷനിലെ കോന്നി ഗവ. തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന ജൂലൈ 15 മുതല്‍ പുനരാരംഭിക്കും. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉന്നതനിലവാരമുളള തേക്ക് തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ബി, മൂന്ന് ബി ഇനം തേക്ക് തടികളാണ് തയാറാക്കിയിട്ടുളളത്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഡിപ്പോയില്‍ സമീപിച്ചാല്‍ അഞ്ച് ക്യൂബിക് മീറ്റര്‍വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.

Read More