പ്രേക്ഷകപ്രീതി നൻപകൽ നേരത്ത് മയക്കത്തിന് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിന് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേത്രി ഇറാനിയൻ സംവിധായക മെഹനാസ് മുഹമ്മദി അവാർഡ് തുകയായ 5 ലക്ഷം രൂപ കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നൽകി കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആർദ്ര സ്‌നേഹത്തിന്റേയും അതിജീവനത്തിന്റേയും കഥ പറഞ്ഞ സ്പാനിഷ് ചിത്രം ‘ഉതമ‘ 27-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടി. വരൾച്ച അഭിമുഖീകരിക്കേണ്ടി വരുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ‘കെർ‘ ഒരുക്കിയ ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ഗ്ളൂവിനാണ്. ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ് മോഗ്ഗ്ളൂവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലയാള ചിത്രമായ ‘നൻപകൽ നേരത്ത് മയക്ക‘മാണ് മേളയിലെ പ്രേക്ഷകപ്രീതി…
Read More