മരണത്തില്‍ സംശയം: മാത്യു വീരപ്പള്ളിയുടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു

  konnivartha.com : പ്രമുഖ ബില്‍ഡറും സിഎംപി. സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അടൂര്‍ പന്നിവിഴ വീരപ്പള്ളില്‍ അന്തരിച്ച മാത്യു വീരപ്പള്ളി (63)യുടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് സംശയ ദൂരീകരണത്തിന് വേണ്ടിയാണ് പോസ്റ്റുമോര്‍ട്ടം. കായംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാത്രിയാണ് മാത്യു വീരപ്പള്ളിയെ വീട്ടില്‍ വീണുവെന്ന് പറഞ്ഞ് അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച മകന്റെ വിവാഹം നടക്കാനിരിക്കേയായിരുന്നു സംഭവം. ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചുവെങ്കിലും വിവരം അധികൃതര്‍ പൊലീസില്‍ അറിയിച്ചില്ല. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചായലോട്ടുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് മൂന്നിന് കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, മരണത്തില്‍ സംശയം…

Read More