കലഞ്ഞൂരില്‍ എ ടി എമ്മിൽ കയറി മോഷണ ശ്രമം നടത്തിയ പ്രതിയെ പിടികൂടി

  konnivartha.com: പത്തനംതിട്ട  കൂടൽ കലഞ്ഞൂർ ജി എച്ച് എസ് എസ്സിനടുത്തുള്ള ഗ്രാമീൺ ബാങ്ക് എ ടി എമ്മിൽ കയറി മോഷണ ശ്രമം നടത്തിയ പ്രതിയെ കൂടൽ പോലീസ് ഉടനടി പിടികൂടി. കൂടൽ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേതിൽ പ്രവീണി(21))നെയാണ്‌ വീട്ടിൽ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി 12 ഓടെയാണ്‌ സംഭവം. കൗണ്ടറിനുള്ളിൽ കടന്ന പ്രതി, എ ടി എം മെഷീൻ പൊളിച്ച് കവർച്ചക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ ഈസമയം അലാറം പ്രവർത്തിച്ചറിനെതുടർന്ന് ബാങ്ക് അധികൃതർ വിവരം അറിഞ്ഞു. ശ്രമം ഉപേക്ഷിച്ചു കള്ളൻ സ്ഥലം വിട്ടു. പക്ഷെ, സി സി ടി വി യിൽ ഇയാളുടെ മുഖം പതിഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശസമനുസരിച്ച് കൂടൽ പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി രാത്രി തന്നെ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു . കവർച്ചാശ്രമത്തിനും, പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. രണ്ട് വർഷം മുമ്പ് കലഞ്ഞൂർ…

Read More