കോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കേരളത്തില്‍ സർജ് പ്ലാൻ

കോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കേരളത്തില്‍ സർജ് പ്ലാൻ നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് സർജ് പ്ലാനും ചികിത്സയ്ക്കായി മാർഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടികളിൽ ഉണ്ടാകുന്ന കോവിഡിനും കോവിഡാനന്തര പ്രശ്നങ്ങൾക്കുമുള്ള ചികിത്സാ മാർഗരേഖയാണ് പുറത്തിറക്കിയത്. കോവിഡിന്റെ ഒന്നും രണ്ടും തരംഗം കുട്ടികളെ അധികം ബാധിച്ചില്ല. ഇരു തരംഗത്തിലും 10 ശതമാനത്തിൽ താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാൻ സാധ്യതയില്ല. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ കോവിഡ് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നു. കുട്ടികൾക്ക് വാക്സിൻ നൽകാൻ കഴിയാത്തതും ഈ ആശങ്കയിക്ക് കാരണമാണ്. സംസ്ഥാനത്തെ സംബന്ധിച്ച് സ്‌കൂൾ…

Read More