മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്.സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലേക്ക്

  മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്‌.സഖ്യകക്ഷികളില്‍ നിന്ന് 13 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതമാണ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കും . തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടും . ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു. ഒ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും പ്രവർത്തിച്ചു . 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്..

Read More

ഷാബു :കോന്നിയൂരിന്‍റെ സിനിമാക്കാരൻ

  KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്.   മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്.   മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…

Read More