മൻ കി ബാത്ത് മൂന്നാം സീസൺ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു

  konnivartha.com: മൻ കി ബാത്തിലൂടെ രാജ്യ നിർമാണത്തിന് സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മന്‍ കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ്‍ മത്സരങ്ങളും വായനാദിനാചരണവും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് നൽകുന്നു എന്ന രീതിയിൽ മൻ കി ബാത്തിന്റെ സ്വാധീനം പരിശോധിക്കുന്നതിനാണ് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ വിജയികൾ സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക് ദിന പരേഡുകളിൽ പങ്കെടുത്തത് ഓർമ്മിപ്പിച്ച കേന്ദ്ര മന്ത്രി ഇത്തരം വേദികളിൽ കേരളത്തിന് ശക്തിയോടെ പങ്കെടുക്കാൻ സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഈ ക്വിസ് മത്സരമെന്നും പറഞ്ഞു. വായനയുടെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കി നൽകിയ പി എൻ പണിക്കരെ അദേഹത്തിന്റെ ചരമ ദിനത്തിൽ ശ്രീ…

Read More

പെട്രോളിയം ,ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

  കേരളത്തിലെ തൃശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുരേഷ് ഗോപി പെട്രോളിയം, പ്രകൃതി വാതക ,ടൂറിസംവകുപ്പ് സഹമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സുരേഷ് ഗോപി, ശ്രീരാമേശ്വർ തെലിയ്ക്ക് പിന്നാലെയാണ് പെട്രോളിയം സഹ മന്ത്രി പദവി ഏറ്റെടുക്കുന്നത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, ശ് സുരേഷ് ഗോപിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ആശയവിനിമയം നടത്തുകയും രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിനായുള്ള തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു കേരളത്തിലെ ആലപ്പുഴയിൽ 1958 ജൂൺ 26 ന് ജനിച്ച സുരേഷ് ഗോപി, വിനോദ വ്യവസായ മേഖലയ്ക്കൊപ്പം പൊതുസേവന രംഗത്തും മികച്ച രീതിയിൽ…

Read More

കേരളത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കും : കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

  കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പുകളിൽ സഹമന്ത്രിയായി സുരേഷ് ഗോപി എം പി ചുമതലയേറ്റു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കും.   പുതിയ ടൂറിസം സ്പോട്ടുകൾ കണ്ടെത്തും. സിനിമയും മന്ത്രിപദവിയും ഒരുമിച്ച് കൊണ്ടുപോകും. സിനിമ സെറ്റിൽ ഓഫീസ് പ്രവർത്തിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു . മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ചുമതലയേറ്റു

Read More

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ:30 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 72 മന്ത്രിമാര്‍

  ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും കാബിനെറ്റിലെത്തി. ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള കാബിനെറ്റ്…

Read More

അയ്യപ്പ സത്രം : മണികണ്ഠൻമാർക്ക് വ്രതമാല ചാർത്തി സുരേഷ് ഗോപി

  konnivartha.com /റാന്നി: വൃശ്ചികം 1 മുതൽ റാന്നിയിൽ നടക്കാനിരിക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു നടന്ന മണികണ്ഠ സമ്മേളനം വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിൽ വച്ച് ചലച്ചിത്ര താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി എം എൽ എ പ്രമോദ് നാരായണൻ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു. 18 കുഞ്ഞു മാളികപ്പുറങ്ങൾക്കും മണികണ്ഠൻമാർക്കും താരം വ്രതമാല അണിയിക്കുകയും ആചാരാനുസൃതമായി ദക്ഷിണ നൽകുകയും ചെയ്തു. ചെറുകാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു ലഭിച്ച വ്രതമാലകളാണ് കുട്ടികളെ അണിയിച്ചത്. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ കീർത്തനം ആലപിച്ചു. മണികണ്ഠ സമ്മേളനം എന്നു പേരിട്ടിരുന്ന പരിപാടി ജനബാഹുല്യം കൊണ്ട് ശ്രദ്ധ ആകർഷിച്ചു. നീലയും നീലയുമണിഞ്ഞാണ് സുരേഷ് ഗോപി സമ്മേളനത്തിൽ പങ്കെടുത്തത്. അയ്യപ്പ മഹാ സത്രത്തിന്റെ രക്ഷാധികാരികളിൽ…

Read More