സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന

  konnivartha.com: ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3…

Read More

സപ്ലൈകോ:50 ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ്

  konnivartha.com: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50-ാം വാർഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം…

Read More

പത്തനംതിട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്ത് മാലിന്യ കൂമ്പാരം

  കോന്നി വാര്‍ത്ത പത്തനംതിട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. പലതവണ സപ്ലൈകോ അധികൃതരോട് മാലിന്യം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവികൊണ്ടിട്ടില്ല. വര്‍ഷങ്ങളായുള്ള മാലിന്യം ആയതിനാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും. പഴകിയ അരിയും മറ്റുമുള്ള പലചരക്ക് സാധനങ്ങളായതിനാല്‍ എലിശല്യവും രൂക്ഷമാണ്. ഇത് പരിസരത്തെ വീടുകള്‍ക്കും മറ്റ് കടകള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നു. നഗരസഭ പത്താം വാര്‍ഡ് കൗണ്‍സിലര്‍ ഷെമീര്‍ എസ് സ്ഥലത്തെത്തി ഗൗരവംമനസിലാക്കി. നഗരസഭ ആരോഗ്യവിഭാഗത്തെ സംഭവം ധരിപ്പിക്കുമെന്നും സപ്ലൈകോ അധികൃതരോട് വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഷാജി, സെക്രട്ടറി ഷിബു തുടങ്ങിയവര്‍ കൗണ്‍സിലറിനോടൊപ്പം ഉണ്ടായിരുന്നു.

Read More