വ്യവസായങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും സഹായമായി കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണകരമായതും ഹാർഡ്‌വെയർ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്നതുമായ സൂപ്പർ ഫാബ് ലാബിന്റെ പ്രവർത്തനം കേരളത്തിൽ സജീവമായി. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ ‘കേരള സ്റ്റാർട്ടപ്പ് മിഷൻ’ ആണ് കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ് തുടങ്ങിയിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിർമ്മിക്കുന്ന ആദ്യത്തെ സൂപ്പർ ഫാബ് ലാബ് ആണ് കൊച്ചിയിലേത്. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലെ 10,000 ചതുരശ്ര അടി സ്ഥലത്ത് ഏഴു കോടിയിലേറെ രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണു ഇതിനായി സജ്ജമാക്കിയിട്ടുളളത്. ഫാബ് ലാബുകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾ നിർമിച്ചെടുക്കാൻ കഴിയുന്ന അത്യാധുനിക ലാബാണു സൂപ്പർ ഫാബ് ലാബ്. ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളുടെയും ഹാർഡ്‌വെയർ കമ്പനികളുടെയും വളർച്ചക്ക് സൂപ്പർ ഫാബ് ലാബ് വഴിയൊരുക്കും. ഇതിനോടകം നിരവധി ഗവേഷകർക്കും വിദ്യർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും സൂപ്പർ ഫാബ് ലാബിന്റെ…

Read More