അന്താരാഷ്ട്ര യോഗദിനത്തിൽ സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി konnivartha.com: പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു. സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.പതജ്ഞലി യോഗസൂത്രയിൽ നിന്നും ഹഠയോഗപ്രദീപികയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന സവിശേഷ പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ അവലംബിച്ചിരിക്കുന്നത് . മനുഷ്യ മേധാശക്തിയെ പ്രോജ്വലിപ്പിച്ച് ജോലിയും ജീവിതവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും അൽഷിമേർഴ്സ്, ഡിമെൻഷ്യ പോലെയുള്ള മനുഷ്യ മേധാശക്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ‘ബൗദ്ധിക് യോഗ’ മുന്നോട്ടുവെയ്ക്കുന്നത്. ശാരീരിക വ്യായാമമുറ എന്നതിനപ്പുറം മസ്തിഷ്ക…
Read More