നൂറ്റിഅൻപത് വീടുകളിലെ 500 പേരുടെ ജീവിതം സുനില്‍ ടീച്ചറിനോട് പറയുന്നു … നന്ദി

  നാരീശക്തി പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ ഡോ. എം.എസ് സുനിൽ ഭവനരഹിതരും ആലംബഹീനരുമായവർക്കായി നിർമ്മിച്ചുനൽകുന്ന വീടുകളുടെ എണ്ണം 150 തികഞ്ഞു. 150 കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകളുടെ ജീവിതസ്വപ്നമാണ് ടീച്ചർ മുഖേന പൂവണിഞ്ഞത്. പത്തനംതിട്ടജില്ലയിലെ ഇളമണ്ണൂർ പഞ്ചായത്തിൽ പൂതങ്കര മേഘാ ഭവനത്തിൽ 70 വയസുള്ള സരസ്വതി അമ്മക്കും വിധവയായ ശോഭനകുമാരിക്കും വിദ്യാർത്ഥിയായ മേഘ രഘുവും അടങ്ങിയ കുടുംബത്തിനാണ് 150ാം മത്തെ വീടു നിർമ്മിച്ച് നൽകിയത്. വീടിന്റെ ഉദ്ഘാടവും താക്കോൽ ദാനവും പ്രിൻസ് സുനിൽ തോമസ് , പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ മുൻ അധ്യാപികയും ടീച്ചറിന്റെ അമ്മയുമായ എം. ജെ ശോശാമ്മ എന്നിവര്‍ ചേർന്ന് നിർവ്വഹിച്ചു. സുനിൽ ടീച്ചറിന്റെ മകൻകൂടിയായ പ്രിൻസ് സുനിൽ തോമസ് തന്റെ പഠനത്തിനത്തോടൊപ്പം തൊഴിൽകൂടിചെയ്ത് കണ്ടെത്തിയ മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടര സെന്റ് സ്ഥലത്ത് രണ്ട് ബെഡ്റൂമും,അടുക്കളയും, സിറ്റൗട്ടും, ശുചിമുറിയും ഉള്ള വീട്…

Read More