മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക.ആയിരക്കണക്കിന് മനുഷ്യഹൃദയം ഒന്നിച്ചു പറയും ആ ഹൃദയത്തിന്റെ പേര് ഡോ. എം.എസ്. സുനില്‍ . സാധാരണ വേഷം .കഴുത്തില്‍ മുത്തുമാല,സംസാരത്തില്‍ സ്നേഹം ,ചെയ്യുന്ന പ്രവര്‍ത്തി ജീവകാരുണ്യം .ഡോ. എം.എസ്. സുനില്‍ എന്ന സുനിൽ ടീച്ചർ. പഠിപ്പിക്കുന്നത് പുസ്തകങ്ങളിലെ അറിവ് മാത്രമല്ല, സഹജീവി സ്നേഹത്തിന്റെ കരള്‍ നിറച്ച ബന്ധങ്ങള്‍ ആണ് . പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിൽ സൂവോളജി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായിവിരമിച്ച ഡോ; എം.എസ് സുനിൽ ദരിദ്രരും,നിരാലംബരുമായ ജനങ്ങളെ സേവിക്കുന്നതിലൂടെ തനതായ സംഭാവനകൾ നൽകിയ വ്യക്തിത്വത്തിനുടമയാണ്. ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ശമ്പളവുമുളള ജോലി ഉണ്ടായിട്ടും മുക്കാൽ സമയവും ഇനി ആര്‍ക്കു അര്‍ഹത പെട്ട ഭവനം ഒരുക്കി നല്‍കും എന്ന ചിന്തയിലാണ് . സേവനരംഗത്ത് ഈ സ്ത്രീ സാന്നിധ്യം ജില്ലയുടെ തിലക കുറിയാണ്. ആതുരശുശ്രൂഷരംഗത്ത് പ്രവർത്തിക്കുന്നതിന്…
Read More