വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഈ കാലാവസ്ഥയില്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 619 വയറിളക്ക രോഗങ്ങളും മൂന്ന് ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും, ലവണങ്ങളും നഷ്ടപ്പെട്ട് നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വയറിളക്ക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍വെള്ളം, നാരങ്ങാ വെളളം ഇവ ഇടയ്ക്കിടെ നല്‍കണം. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദ്ദിയും, കടുത്തപനി, ക്ഷീണം, മയക്കം എന്നിവയുണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. …
Read More