konnivartha.com: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സുമതി വളവിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സാധാരണ ലൊക്കേഷൻ പാക്കപ്പ് ലഹരി ആഘോഷങ്ങൾ ഒഴിവാക്കി സുമതി വളവിൽ ജോലി നോക്കിയ എല്ലാപേർക്കും വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകിയാണ് സുമതി വളവ് മാതൃക ആയത്. “ഞാൻ മദ്യം ഉപേക്ഷിച്ചത് പോലെ തന്നെ പാക്കപ്പ് പാർട്ടിയിലെ മദ്യ സൽക്കാരവും ഉപേക്ഷിച്ച് അത്തരം ആഘോഷ തുക കൂടെ നിന്നവർക്ക് സന്തോഷത്തോടെ നൽകാനാണ് തീരുമാനിച്ചത്, ഈ സിനിമയോടൊപ്പം അവരുടെ ഓരോരുത്തരുടെയും കഷ്ടപ്പാട് ഉണ്ട്. അതിന്റെ ചെറിയ അംഗീകാരം മാത്രമാണ് ഞങ്ങളാൽ കഴിയുന്നതായി ചെയ്തത്” എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മേയ് എട്ടിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. സുമതി വളവിന്റെ…
Read More