ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചുവരുന്ന നോ ടു ഡ്രഗസ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ നിലയ്ക്കലില്‍ സ്ഥാപിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പവിലിയനും ലഹരിക്കെതിരെ ഒരു ഗോള്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ടും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിരുന്ന സമാധാന അന്തരീക്ഷം വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം നഷ്ടപ്പെടുകയാണ്. ഇത് വീണ്ടെടുക്കുവാന്‍ സമൂഹത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണന്ന് എംഎല്‍എ പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സ്‌കൂള്‍ കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളിച്ച് ചിത്രീകരിച്ച പവിലിയനാണ് എക്‌സൈസ് വിമുക്തിമിഷന്‍ മുത്തൂറ്റ് ഫിനാന്‍സുമായി ചേര്‍ന്ന് നിലയ്ക്കല്‍ വെര്‍ച്യു ക്യൂ…
Read More