സുബ്ബയ്യ നല്ലമുത്തുവിന് വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

  konnivartha.com: പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലത്രോത്സവത്തിൽ (എംഐഎഫ്എഫ്) വൈൽഡ് ലൈഫ് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തുവിന്, പ്രശസ്തമായ വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ പ്രഖ്യാപിച്ചു. ” അഭിമാനകരമായ ഈ അവാർഡ് ഇത്തവണ നേടിയ നല്ലമുത്തുവിനെ ഞാൻ അഭിനന്ദിക്കുന്നു,” എൻഎഫ്ഡിസി കോംപ്ലക്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വന്യജീവികളുമായി ബന്ധപ്പെട്ട ചലച്ചിത്രനിർമ്മാണരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് സുബ്ബയ്യ നല്ലമുത്തുവിന് എംഐഎഫ്എഫ് അവാർഡ് നൽകുന്നത് . വന്യജീവിചലച്ചിത്ര ഛായാഗ്രഹണ രംഗത്ത് അസാധാരണമായ സംഭാവനകൾ നൽകിയിട്ടുള്ള സുബ്ബയ്യ നല്ലമുത്തു ആഗോള അംഗീകാരം നേടിയിട്ടുള്ള സംവിധായകനാണ് . ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം, പാണ്ട അവാർഡ് നേടിയതും ഇന്ത്യയിൽ ഏറ്റവും ദീർഘകാലം സംപ്രേഷണം ചെയ്തതുമായ പരിസ്ഥിതി പരമ്പരയായ’ ലിവിംഗ് ഓൺ ദ…

Read More