മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി

    മയക്കുമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി മരുന്നു വില്‍പ്പന തടയുന്നതു സംബന്ധിച്ച നടപടി തീരുമാനിക്കുന്നതിന് അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ തീരുമാനങ്ങള്‍ പോലീസ്, എക്സൈസ് പരിശോധന എല്ലാ ദിവസവും ശക്തമാക്കും. പ്രധാന റോഡുകളില്‍ വാഹന പരിശോധന നടത്തും. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസിനെയും, എക്സൈസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. അടൂര്‍ ടൗണ്‍, ബൈപ്പാസ് എന്നിവിടങ്ങളിലെ എല്ലാ കടകളിലും കൃത്യമായി പരിശോധന നടത്തുകയും, നോട്ടീസ് നല്‍കുകയും, കുറ്റകൃത്യം കണ്ടുപിടിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും ബൈപ്പാസ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സെന്റ് മേരീസ് സ്‌കൂള്‍, കെഎസ്ആര്‍ടിസി റോഡ്, സ്റ്റേഡിയം റോഡ്, ഹോട്ടല്‍ ആരാം, ശ്രീമൂലം മാര്‍ക്കറ്റ്,…

Read More