സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടി തുടർന്ന് ജില്ലാ പോലീസ്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം കാപ്പ പ്രകാരം ജില്ലയിൽ നടപടികൾ ശക്തമായി തുടർന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ്. നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച് ഈവഷം ഇതുവരെ 9 പേരെ ജയിലിൽ അടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവായി. ഇതിൽ 8 കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. കൂടാതെ വകുപ്പ് 15 പ്രകാരം മേഖലാ ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് 7 കുറ്റവാളികളെ നാടുകടത്തുകയും ചെയ്തു. ഇതിൽ രണ്ടുപേർ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. റേഞ്ച് ഡി ഐ ജിയുടെ…
Read More