അക്ഷയയുടെ സേവനങ്ങള്‍ വ്യാജമായി നല്‍കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി

    konnivartha.com : അക്ഷയയുടെ സേവനങ്ങള്‍ വ്യാജമായി നല്‍കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി- ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ ലോഗോയും സമാന്തര പേരും, നിറവും ഉപയോഗിച്ച് ജില്ലയില്‍ നിരവധി സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പൊതുജനങ്ങളെ അക്ഷയകേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്. അയ്യര്‍ അറിയിച്ചു.   ഇത്തരം കേന്ദ്രങ്ങളിലൂടെ പൗരന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ദുരുപയോഗം ചെയ്യുന്നതായുള്ള പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലുണ്ട്. ഇത്തരം പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. സമാന്തര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ജില്ലാതല ഉദ്യോഗസ്ഥരും, വകുപ്പ് മേധാവികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പു വരുത്തേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള…

Read More