കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം : ഇരു ചക്ര വാഹന യാത്രികര്‍ സൂക്ഷിക്കുക

  konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചു . ഇരു ചക്ര വാഹന യാത്രികര്‍ക്ക് നേരെ കുരച്ചു കൊണ്ട് ചാടി വരുന്ന നായ്ക്കള്‍ ഏറെ അപകടം ഉണ്ടാക്കുന്നു . ഇരു ചക്ര വാഹന യാത്രികര്‍ ഇത് വഴി പോകുമ്പോള്‍ ഏറെ സൂക്ഷിക്കണം . മെഡിക്കല്‍ കോളേജ് റോഡ്‌ സൈഡില്‍ ആണ് അനേക തെരുവ് നായ്ക്കള്‍ ഉള്ളത് . ഇവയുടെ എണ്ണം പെരുകിയതിനാല്‍ പ്രദേശ വാസികളും ആശങ്കയിലാണ് . ആളുകള്‍ ഭീതിയോടെ ആണ് കഴിയുന്നത്‌ . ഒരു നായയ്ക്ക് പേ ഇളകിയാല്‍ ഇവയെ മുഴുവന്‍ കടിക്കും .ഇത്രയേറെ നായ്ക്കള്‍ ഇവിടം താവളമാക്കി എങ്കിലും പരാതി ഉയര്‍ന്നിട്ടും അധികാരികള്‍ ആരും തന്നെ ഇവയെ ഇവിടെ നിന്നും പിടികൂടി നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല . ഈ നായ്ക്കള്‍ ആരെ എങ്കിലും കടിച്ചാല്‍ മാത്രം നടപടി…

Read More

തെരുവ് നായ്ക്കളെ കൊല്ലണോ :അതോ സംരക്ഷിക്കണോ : സുപ്രീം കോടതിയ്ക്ക് കേരള ജനതയുടെ അഭിപ്രായം

#Doyouwanttokillstraydogs? konnivartha.com : കേരളത്തില്‍ ഇത്രമാത്രം തെരുവ് നായ്ക്കള്‍ ശല്യം കാരണം ജനം അതീവ ദുരിതത്തില്‍ . ബഹുമാന്യ സുപ്രീം കോടതി പോലും ഈ വിഷയത്തില്‍ ഇടപെടണം എങ്കില്‍ ആ വിഷയം അതീവ ഗുരുതരം . കുഞ്ഞു മക്കള്‍ പേ വിഷബാധ ഏറ്റു മരിക്കുന്നു . ലക്ഷകണക്കിന് ആളുകളെ നായകടിക്കുന്നു . പേ വിഷത്തിനു എതിരെ ഫലപ്രദമായ മരുന്ന് ഉണ്ട് . പക്ഷെ ഇപ്പോള്‍ ഉള്ള മരുന്നില്‍ വിശ്വാസം നഷ്ടപ്പെട്ടു . അത് പൊതു ജന അഭിപ്രായം . പേ വിഷ ബാധയ്ക്ക് എതിരെ ആദ്യം മരുന്ന് കണ്ടു പിടിച്ചത് ആരാണ് 1885ൽ ലൂയി പാസ്ചറും എമിലി രോക്സും കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ(1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്…

Read More

തെരുവുനായ ആക്രമണത്തിനു ഇരയായവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണം

തെരുവ് നായ കടിച്ചാല്‍ നഷ്ട പരിഹാരത്തിന് എന്ത് ചെയ്യണം . മുന്‍ അദ്ധ്യാപകന്‍ കോന്നി വകയാര്‍ താന്നിവിളയില്‍ ടി .എന്‍ തോമസിന്‍റെ നിയമ പോരാട്ടം വിജയം കണ്ടു .തെരുവ് നായ കടിച്ച് ചികിത്സയില്‍ ആയിരുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ടി എം തോമസിന്‍റെ ഇടപെടീല്‍ മൂലം നഷ്ടപരിഹാരം കിട്ടുന്നു .നഷ്ട പരിഹാരമായി അഞ്ചു ലക്ഷം രൂപാ വരെ ലഭിക്കുവാന്‍ എന്ത് ചെയ്യണം . തെരുവുനായ ആക്രമണത്തിനു ഇരയായവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ നിർദേശം. തെരുവുനായയുടെ കടിയേറ്റ ആളുകൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി അപേക്ഷ നൽകാൻ ജസ്റ്റിസ് എസ്. സിരിജഗൻ സിരിജഗൻ കമ്മിറ്റിയുടെ ഓഫിസിൽ നിന്നു പരാതിക്കാരനു കത്ത് അയച്ചു. റിട്ട. പ്രധാനാധ്യാപകൻ കോന്നി വകയാർ താന്നിവിളയിൽ ടി.എൻ. തോമസിനാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ കൊച്ചി ഓഫിസിൽ നിന്നു കത്ത് ലഭിച്ചത്. പട്ടികടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. തോമസ് മനുഷ്യാവകാശ…

Read More