konnivartha.com : പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളക്കാരന്റെ കാമുകി’ ഒക്ടോബര് 28 ന് നീ സ്ട്രീം, ജയ്ഹോ മുവീസ് പ്ലാറ്റ് ഫോമുകളിലൂടെ വേൾഡ് വൈഡ് സ്ട്രീമിംഗ് ചെയ്യുന്നു. അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി. വേൽ, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രം, ഒരു മദ്യപന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചർച്ച ചെയ്യുന്നത്.പ്രണയും, ഹാസ്യവും ഒരു പോലെ സമന്വയിക്കുന്നതാണ് ചിത്രം. കൊവിഡ് കാലത്തിന് ശേഷം സിനിമ സജീവമാകുമ്പോൾ, പ്രേക്ഷകർക്ക് മികച്ച എന്റടൈൻമന്റ് നൽകാൻ ചിത്രത്തിന് കഴിയുമെന്ന് സംവിധായകൻ പറഞ്ഞു. ആചാര്യ സിനിമാസ് നിർമ്മിക്കുന്ന ചിത്രം അനിസ് ബി.എസ്.തിരക്കഥയും, സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു.…
Read More