ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍ വീട്ടില്‍ സൂക്ഷിക്കല്‍: സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി KONNI VARTHA.COM : കോവിഡ് 19 പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും വീട്ടില്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി. മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങള്‍ konnivartha.com : ഓക്‌സിജന്‍ സിലിണ്ടറുകളും, കോണ്‍സെന്‍ട്രേറ്ററുകളും ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍. വീട്ടില്‍ ഓക്‌സിജന്‍ തെറാപ്പി ചെയ്യുന്നതിന് പ്രധാനമായും രണ്ടു തരത്തിലുള്ള ഉപകരണങ്ങളാണ് ഉള്ളത്. 1.ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ :- വായുവിലുള്ള നൈട്രജനെ അരിച്ചു മാറ്റുകയും ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുകയും ചെയ്യുന്നവ. 2.ഓക്‌സിജന്‍ സിലിണ്ടറുകള്‍:- ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഓക്‌സിജന്‍ ഉള്‍ക്കൊള്ളുന്നവ. ഓക്‌സിജന്‍ സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെ? konnivartha.com : ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഓക്‌സിജന്‍ സുരക്ഷിതവും സ്‌ഫോടനാത്മകം അല്ലാത്തതുമാണ്. എന്നിരുന്നാലും ഏതെങ്കിലും വസ്തു കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍ ഓക്‌സിജന്‍ സമ്പുഷ്ടമായ അന്തരീക്ഷത്തില്‍ കത്തുന്ന വസ്തു കൂടുതല്‍ വേഗത്തിലും,…
Read More