konnivartha.com: അയ്യപ്പൻമാർ സഞ്ചരിച്ച ബസിന്, ഇരുചക്ര വാഹനത്തിൽ എത്തി കല്ലേറ്. റാന്നി. ഇടമുറി പൊന്നമ്പാറയിൽ ഇന്നലെ വൈകിട്ട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ആന്ത്രപ്രദേശിൽ നിന്നും എത്തിയ ബസിനു നേരെ കല്ലേറ് . ഇരു ചക്ര വാഹനത്തിൽ ഏതിരെ വന്ന രണ്ട് യുവാക്കൾ ആണ് കറുത്ത ബൈക്കിൽ ഇരുന്നുകൊണ്ട് കല്ലെറിഞ്ഞത് എന്നാണ് ദൃക്സാക്ഷികളായ അയ്യപ്പൻ മാരും സമീപവാസികളും പറയുന്നത്. വളരെ നാളുകൾക്ക് ശേഷമാണ് വീണ്ടും ഇങ്ങനെ ഒരു ആക്രമണം റാന്നിയിൽ ഉണ്ടാകുന്നത്. നാടിനു തന്നെ നാണക്കേട് ഉണ്ടാക്കുന്ന പ്രവണതയാണിത്. ഇതു ചെയ്ത സാമൂഹ്യ ദ്രോഹികളെ കണ്ടെത്തുകയും,നിയമ നടപടികൾ സ്വീകരിക്കുകയും വേണം. അയ്യപ്പ ഭക്തരിൽ ഭീതി പരത്തിയ സംഭവമാണ് ഇന്നലെ ഇവിടെ ഉണ്ടായിരിക്കുന്നത്. ബന്ധപ്പെട്ടവർ അന്വേഷണം നടത്തുകയും , രാത്രിയുടെ മറവിൽ ഈ പ്രദേശങ്ങളിൽ നടത്തുന്ന സാമൂഹ്യദ്രോഹപ്രവർത്തികൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും, ആവർത്തിക്കാതെ ഇരിക്കുന്നതിനും നാട്ടുകാരുടെകൂടി സഹായവും, സഹകരണവും പോലീസിന്…
Read More