പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ പ്രദേശത്തെ 45 മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കി വീട് നിര്‍മിച്ചു നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതി ചെയര്‍മാന്‍ ഒ.ആര്‍. കേളു എംഎല്‍എ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച പരാതികളും സമിതി പരിഗണിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അവര്‍ക്കു വേണ്ട പാര്‍പ്പിടം, ഭക്ഷണം, വെള്ളം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഗോത്ര മേളകളും, ഊരുല്‍സവങ്ങളും നടത്തി അവര്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലണമെന്നും അദ്ദേഹം പറഞ്ഞു.…
Read More